
കൊച്ചി: പത്രാധിപർ കെ. സുകുമാരന്റെ 43-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരന്ന വായനയുടെ ഉടമയും പ്രചാരകനുമായിരുന്നു പത്രാധിപരെന്ന് ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ലോകായുക്തയുമായ ജസ്റ്റിസ് ബാബു മാത്യു ജോസഫ് അനുസ്മരിച്ചു. പത്രാധിപരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാടമാക്കൽ കുടുംബത്തിലെ പിൻതലമുറക്കാരനാണ് ജസ്റ്റിസ് ബാബു മാത്യു. പിന്നാക്കവിഭാഗങ്ങളുടെ താത്പര്യ സംരക്ഷണത്തിനു വേണ്ടി പത്രാധിപർ നൽകിയ കരുത്തുറ്റ സംഭാവനകൾ ഏറെ അമൂല്യമാണെന്ന് ഇൻസ അദ്ധ്യക്ഷൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥനും നവനീതം മുഖ്യപത്രാധിപർ ജസ്റ്റിസ് ഡോ.കെ. സുകുമാരനും അനുസ്മരിച്ചു.