
കൊച്ചി : ഭാരതി എയർടെല്ലിന്റെ ഭാഗമായ എയർടെൽ ബിസിനസും നെറ്റ്‌വർക്കിംഗ് - സുരക്ഷാ മേഖലയിലെ ആഗോള മുൻനിരക്കാരായ സിസ്കോയും ചേർന്ന് ക്ലൗഡ് അധിഷ്ഠിതവും സുരക്ഷിതവുമായ നെറ്റ്‌വർക്കിംഗ് ലഭ്യമാക്കുന്നു . സിസ്കൊ മെർക്കി ക്ലൗഡ് - ഫസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ ഒരു സ്ഥാപനത്തിന്റെ വിവിധ ശാഖകൾ തമ്മിൽ കണക്റ്റിവിറ്റി സാദ്ധ്യമാക്കുകയാണ് എയർടെൽ എസ്.ഡി ബ്രാഞ്ചെന്ന് എയർടെൽ ബിസിനസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ശരത് സിഹ്ന പറഞ്ഞു . വിവിധ സ്ഥലങ്ങളിലെ ശാഖകളുടെ മേൽ ഫലപ്രദമായ നിയന്ത്രണം സാദ്ധ്യമാക്കാൻ 'റീട്ടെയിൽ , വിദ്യാഭ്യാസം , ബാങ്കിഗ്, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾക്ക് എയർടെൽ എസ്.ഡി - ബ്രാഞ്ച് സഹായകരമാണെന്ന് സിസ്കൊ ഇന്ത്യ പ്രസിഡൻ്റ് ഡെയ്സി ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു .