വൈപ്പിൻ: മഞ്ഞ, പിങ്ക് റേഷൻകാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും ഈ മാസം 25 മുതൽ അടുത്തമാസം 1 വരെയുള്ള ദിവസങ്ങളിൽ കടകളിലെത്തി മസ്റ്ററിംഗ് നടത്തണം. ഈ മാസം റേഷൻ വാങ്ങാനായി കടകളിൽ എത്തിയിട്ടുള്ളവർ വീണ്ടും മസ്റ്ററിംഗ് നടത്തേണ്ടതില്ല. എന്നാൽ കാർഡിലെ ശേഷിക്കുന്നവർ എല്ലാവരും മസ്റ്ററിംഗ് നടത്തണം. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് മസ്റ്ററിംഗ്. മസ്റ്ററിംഗിന് ഹാജരാകാത്തവർക്ക് പ്രതിമാസം അനുവദനീയമായ 4 കിലോ അരി, 1 കിലോ ഗോതമ്പ് എന്നിവ വെട്ടിക്കുറയ്ക്കും. ഈ മാസം റേഷൻ വാങ്ങിയവരുടെ വിരലടയാളം ഈപോസ് മെഷീനിൽ പതിഞ്ഞിട്ടുള്ളതിനാലാണ് അവരെ മസ്റ്ററിംഗിൽ നിന്ന് ഒഴിവാക്കിയത്.