kerala-varmma

കൊച്ചി: കേരള കാർട്ടുൺ അക്കാഡമി വിശിഷ്ടാംഗവും മുതിർന്ന കാർട്ടൂണിസ്റ്റുമായിരുന്ന അന്തരിച്ച കേരളവർമ്മയുടെ (കേ.വി) ജന്മശതാബ്ദി ആചരണവും കാർട്ടൂൺ പ്രദർശനവും നാളെ നടക്കും. കേരള കാർട്ടൂൺ അക്കാഡമിയും ഉദയംപേരൂർ എ.കെ.ജി സ്മാരക ഗ്രന്ഥശാലയും ചേർന്ന് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മൾട്ടി മീഡിയ തിയേറ്ററിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ഗ്രന്ഥശാലാ രക്ഷാധികാരി ടി. രഘുവരൻ അദ്ധ്യക്ഷത വഹിക്കും.

കാർട്ടൂണിസ്റ്റും കേരള കാർട്ടൂൺ അക്കാഡമി മുൻ ചെയർമാനുമായ അഡ്വ. എം.എം. മോനായി മുഖ്യപ്രഭാഷണം നടത്തും. കേരള കാർട്ടൂൺ അക്കാഡമി വൈസ് ചെയർമാൻമാരായ സജ്ജീവ് ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.