കൊച്ചി: അൽഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മരട് നഗരസഭ വയോജനങ്ങൾക്കായി സെപ്തംബർ 23ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇ.കെ. നായനാർ ഹാളിൽ നടത്തുന്ന ക്ലാസിൽ ഒരു വാർഡിൽ നിന്നും 10 വയോജനങ്ങൾക്കാണ് പങ്കെടുക്കാനാകുകയെന്ന് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.