
കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലാൻഡ്സ് എൻഡ് ഓണത്തോടനുബന്ധിച്ച് പനങ്ങാട് വയോജനങ്ങൾക്കുള്ള മരിയാലയം സന്ദർശിച്ചു. അന്തേവാസികൾക്ക് ഓണക്കോടി, ഡയപ്പറുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ വിതരണം ചെയ്തു. ഓണസദ്യയുമൊരുക്കിയിരുന്നു. കൊച്ചിൻ ലാൻഡ്സ് എൻഡ് പ്രസിഡന്റ് ശ്രീലതാ മേനോൻ, സെക്രട്ടറി സൂരജ്, അംഗങ്ങളായ പ്രദീപ്, ഇഖ്ബാൽ, ഡോ. നിബിത്, ഡോ. ജോസ്, മഹാശ്വേത, പ്രവിത, റീനി എന്നിവരും സംഘവും പങ്കെടുത്തു.