
കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയും സംയുക്തമായി വിടാൽ ഹെൽത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുടെ 78-ാം ഫൗണ്ടേഷൻ ദിനാചരണത്തിന്റെ ഭാഗമായും സൺറൈസ് ആശുപത്രിയുടെ സാമൂഹിക പ്രവർത്തനങ്ങളുട ഭാഗമായുമാണ് ക്യാമ്പ് നടത്തിയത്. ഡോക്ടർ ഫൈസ ക്യാമ്പിന് നേതൃത്വം നൽകി. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ ജയ.ആർ. ധർമ്മപാലൻ, റീജിയണൽ മാനേജർമാർ, സൺറൈസ് ഹോസ്പിറ്റൽ ഇൻഷ്വറൻസ് അസിസ്റ്റന്റ് മാനേജർ വിജു നന്ദകുമാർ, വിടാൽ ഹെൽത്ത് സ്റ്റേറ്റ് ഹെഡ് ഡോ. വി.ആർ. സൂരജ് തുടങ്ങിയവർ പങ്കെടുത്തു.