veena-george

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ 2.15 കോടി രൂപ ചെലവിൽ നവീകരിച്ച ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തീയറ്റർ ബ്ലോക്ക് എന്നിവ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനും ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയുമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, എൽസി ജോർജ്, എം.ജെ. ടോമി, ഡോ. സ്മിജി ജോർജ് എന്നിവർ സംസാരിച്ചു,

ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ നവീകരണത്തിനായി 1.97 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. പൂർത്തികരണത്തിനായി 2.15 കോടി രൂപ കൂടി പിന്നീട് അനുവദിച്ചു. പ്രതിമാസം നൂറോളം പ്രസവങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. പുതിയ കെട്ടിടം പൂർത്തിയായി പ്രവർത്തന ക്ഷമമാകുന്നതോടെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രസവചികിത്സ കൂടുതൽ മികച്ച രീതിയിൽ നടത്താനാകും. നാഷണൽ ഹെൽത്ത് മിഷൻ പ്രൊജക്ട് വഴിയായി 2023-24 സാമ്പത്തികവർഷം ഒ.പി ബ്ലോക്കിനായി 4.73 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.