കൊച്ചി: കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ഓണക്കാലത്ത് ആരംഭിച്ച റാംബോ സർക്കസ് ഞായറാഴ്ച സമാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ 11, 1.30, 4.30, 7.30 എന്നീ സമയങ്ങളിൽ ഷോയുണ്ടാകും. ഒന്നര മണിക്കൂർ നീളുന്ന ഷോയുടെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ ആപ്പിലും കൺവെൻഷൻ സെന്ററിലെ കൗണ്ടറിലും ലഭിക്കും.