മൂവാറ്റുപുഴ: മൂവാറ്റുപുഴ കൃഷി ഭവനിൽ തെങ്ങിന് മരുന്ന് തളിക്കൽ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്നിടൽ പദ്ധതി മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത് അഗ്രോ സർവീസ് സെന്റർ മുഖേനെയാണ് നടപ്പാക്കുന്നത്. കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണത്തിനെതിരേയുള്ള കീടനാശിനിയും കൂമ്പ് ചീയൽ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്ന കുമിൾനാശിനിയും മണ്ട വൃത്തിയാക്കി തളിക്കുന്നതാണ് പദ്ധതി. കർഷകർ 2024- 2025 വർഷത്തെ കരം അടച്ച രസിതിന്റെ പകർപ്പും ഒരു തെങ്ങിന് 45 രൂപയും കൃഷി ഭവനിൽ അടച്ച് ഈ മാസം 30 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.