കുട്ടമ്പുഴ: പിണവൂർകുടി ആദിവാസി മേഖലയിലെ പന്തപ്പറയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥിസാന്ദ്രതാ നിർണയവും ഇന്ന് നടക്കും. രാവിലെ 10ന് കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ജിബിൻ അദ്ധ്യക്ഷനാകും. ഡോക്ടർമാർ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകും. ഒക്ടോബർ 5, 6 തിയതികളിൽ എറണാകുളത്ത് നടക്കുന്ന കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.