കൊച്ചി: സി.ബി.എ.സ്.ഇ ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റ് 23, 24 തീയതികളിലായി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനത്ത് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 125ഓളം സ്‌കൂളുകളിൽനിന്ന് 2000 വിദ്യാർത്ഥികൾ പങ്കെടുക്കും.
അണ്ടർ 14, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലായി 66 ഇനങ്ങളിലായിട്ടാണ് മത്സരം. മീറ്റിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് 3ന് ഹൈബി ഈഡൻ എം.പി നിർവഹിക്കും.
സ്‌കൂൾ പ്രിൻസിപ്പൽ വി.പി. പ്രതീ സ്വാഗതം പറയും. ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

വാർത്താസമ്മേളനത്തിൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പി.എൻ. സീന, അക്കാഡമിക് കോ-ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ

എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ സെക്രട്ടറി കെ.കെ. അരുൺകാന്ത്, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ, കെ.എസ്. സനീഷ് എന്നിവർ പങ്കെടുത്തു.