കൊച്ചി: കേരളത്തിലും നിർണായക ശക്തിയായി ബി.ജെ.പി മാറുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ്‌കുമാർ പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും പാർട്ടിയിൽ അംഗമാക്കുന്നതിനൊപ്പം വിശ്വാസം ആർജിക്കാനും ശ്രമിക്കണമെന്നും ബി.ജെ.പി തെലുങ്കാന മുൻ അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം പറഞ്ഞു. ബി.ജെ.പി അംഗത്വ പ്രചാരണവുമായി ബന്ധപ്പെട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണൻ, മേജർ രവി, സംസ്ഥാന സെകട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ അഡ്വ. നാരായണൻ നമ്പൂതിരി, കെ.വി.എസ് ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ, ദേശീയ കൗൺസിൽ അംഗങ്ങളായ വെള്ളിയാകുളം പരമേശ്വരൻ, പി.എം. വേലായുധൻ. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, പദ്മജ വേണുഗോപാൽ, തെലുങ്കാന വൈസ് പ്രസിഡന്റ് മനോഹർ റെഡ്ഢി. സംസ്ഥാന വക്താവ് സുഭാഷ്, മേഖലാ സംഘടന സെക്രട്ടറി എൽ. പദ്മകുമാർ, സംസ്ഥാന സമിതിഅംഗം എൻ.പി. ശങ്കരൻകുട്ടി. ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാർ എന്നിവർ പ്രസംഗിച്ചു.