മൂവാറ്റുപുഴ: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഓട്ടോറിക്ഷകളിൽ സ്ഥാപിക്കുവാനുള്ള ഫസ്റ്റ് എയ്ഡ് ബോക്സുകൾ വിതരണം ചെയ്തു. ലയൺസ് ക്ലബിന്റെ ഇൻസ്റ്റാളേഷൻ പ്രോജക്ടിന്റെ ഭാഗമായാണിത്. മൂവാറ്റുപുഴ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്ന നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഫസ്റ്റ് എയ്ഡ് കിറ്റിന്റെ വിതരണ ഉദ്ഘാടനം തോമസ് മാത്യുവും ചികിത്സ സഹായവിതരണം എ.ആർ. ബാലചന്ദ്രനും നിർവഹിച്ചു. മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ജഗൻ ജെയിംസ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ബിന്ദു ജയൻ മുഖ്യാതിഥിയായി.