കാലടി: വിവിധ വിഷയങ്ങൾ ഉന്നയിച്ച് കാലടി പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്ലാന്റേഷൻ തൊഴിലാളികൾ കല്ലാല എസ്റ്റേറ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി. ബോണസ് അനുബന്ധ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക,​ ആശുപത്രിയിൽ ഡോക്ടറുടെയും ആംബുലൻസിന്റെയും സേവനം ഉറപ്പു വരുത്തുക,​ തൊഴിലാളികൾക്ക് സെക്യൂരിറ്റി നിയമനം നടപ്പിലാക്കുക,​ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ അഖിലേന്ത്യ പ്രസിഡന്റും വർക്കേഴ്സ് യൂണിയൻ പ്രസിഡന്റുമായ സി.കെ. ഉണ്ണിക്കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കെ.കെ. ഷിബു അദ്ധ്യക്ഷനായി.