പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനും കിഴിലെ 72 ശാഖായോഗങ്ങളിലും കുടുംബ യൂണിറ്റുകളിലും വിവിധ ചടങ്ങുകളോടെ ആചരിക്കും. യൂണിയൻ ആസ്ഥാനത്തെ ഗുരുമണ്ഡപത്തിൽ രാവിലെ ഒമ്പതിന് ദീപാർപ്പണം, ഉപവാസ പ്രാർത്ഥന, വൈകിട്ട് 3.20ന് മഹാസമാധിപൂജ, സമർപ്പണം എന്നിവ നടക്കും. വൈകിട്ട് ആറിന് ദീപക്കാഴ്ചയോടെ സമാപിക്കും.

മൂത്തകുന്നം ഹിന്ദുമത ധർമ്മപരിപാലന സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ രാവിലെ ആറിന് ഗുരുപൂജ, പായസ വിതരണം, ഗുരുമണ്ഡപത്തിൽ പ്രാർത്ഥന, വൈകിട്ട് മൂന്നിന് സമാധി പ്രാർത്ഥന തുടർന്ന് കഞ്ഞി വിതരണം, വൈകിട്ട് ആറിന് ദീപക്കാഴ്ച.

പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ രാവിലെ ഗുരുപൂജ, പ്രാർത്ഥന, പ്രസാദവിതരണം. പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ ഗുരുമണ്ഡപത്തിൽ വൈകിട്ട് അഞ്ചരക്ക് ഗുരുദേവ പ്രാർത്ഥന, ദീപക്കാഴ്ച.

പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിൽ രാവിലെ എട്ടര മുതൽ വൈകിട്ട് മൂന്നര വരെ ഉപവാസ പ്രാർത്ഥന, പ്രഭാഷണം, വൈകിട്ട് 3.30ന് കഞ്ഞി വിതരണം.