
പെരുമ്പളം: പെരുമ്പളം ദ്വീപിനെ മാലിന്യമുക്തമാക്കുന്നതിനുള്ള ക്യാമ്പയിനിന്റെ ഭാഗമായി വേൾഡ് കോസ്റ്റൽ ക്ലീനപ്പ് ഡേ ദിനത്തിൽ പെരുമ്പളം പഞ്ചായത്തും പ്ലാനറ്റ് എർത്ത് എന്ന എൻ.ജി.ഒയും സംയുക്തമായി വേമ്പനാട്ടു കായൽതീരത്ത് അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു കൊണ്ട് തുടക്കം കുറിച്ചു. ദിലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരിത സുജി, വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, ജനപ്രതിനിധികളായ ശ്രീമോൾ ഷാജി, കുഞ്ഞൻ തമ്പി, മുൻസില ഫൈസൽ, പ്ലാനറ്റ് എർത്ത് പ്രവർത്തകരായ ആതിര മേനോൻ, പി.എ. നസ്രിൻ, ഹരിത കർമ്മ സേനാംഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, പൊതുപ്രവർത്തകർ എന്നിവർ സംസാരിച്ചു.