കോലഞ്ചേരി: തൃക്കളത്തൂർ ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് കുന്നത്തോളി കവല പ്രാങ്കോട്ടിൽ പോത്തൻ മാത്യു ആർക്കേഡിൽ നടക്കും. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്യും. മാദ്ധ്യമ, സാഹിത്യ പ്രവർത്തകനായ സുരേഷ് കീഴില്ലം മുഖ്യപ്രഭാഷണം നടത്തും. ഒരുമ പ്രസിഡന്റ് എ.വി. ജോയി അദ്ധ്യക്ഷനാകും.