കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ 97ാമത് മഹാസമാധി ഇന്ന് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ കടവന്ത്ര എസ്.എൻ.ഡി.പി ശാഖയുടെയും മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെയും പോഷകസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിക്കും. രാവിലെ 10ന് ഉമാ തോമസ് എം.എൽ.എ ഉപവാസം ഉദ്ഘാടനം ചെയ്യും. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. മാലിനി കുറുപ്പ്, പി.വി ശങ്കരനാരായണൻ, ജവഹരിനാരായണൻ, ടി.എൻ രാജീവ്, കെ.കെ. മാധവൻ, ശ്രീരാജ് ശാന്തി, പി.വി സാംബശിവൻ, എ.എം. ദയാനന്ദൻ, മുരുകേശ് മട്ടലിൽ എന്നിവർ ആശംസകൾ നേരും.