പെരുമ്പാവൂർ: ബാലസംഘം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഖില നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുഹമ്മദ് ബിലാൽ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ആരതി ദേവദാസ്, ജില്ലാ പ്രസിഡന്റ് വിസ്മയ വാസ്, സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൽ കരിം, ബാലസംഘം സംസ്ഥാന ജോ. സെക്രട്ടറി ഹാഫിസ് നൗഷാദ്, ജില്ലാ കൺവീനർ എൻ.കെ. പ്രദീപ്, ജില്ലാ സെക്രട്ടറി കെ.കെ. കൃഷ്‌ണേന്ദു, ജില്ലാ കോ ഓർഡിനേറ്റർ അരവിന്ദ് അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. എ. മണികണ്ഠൻ (പ്രസിഡന്റ്), ആരതി ദേവദാസ് (സെക്രട്ടറി), കെ.എ.എ. സലാം (കൺവീനർ)എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.