പെരുമ്പാവൂർ: വളയൻചിറങ്ങര കുന്നത്തശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നാളെ മുതൽ മുതൽ 29 വരെ ആമ്പലൂർ രാജേശ്വരി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടക്കും. ഇന്ന് വൈകിട്ട് 7ന് ഭദ്രദീപ പ്രകാശനം കാവിൽതോട്ടം ഇല്ലം നാരായണൻ നമ്പൂതിരി നിർവഹിക്കും. 23ന് വരാഹാവതാരം. 24ന് രാവിലെ 11ന് ഭദ്രകാളി അവതാരം, 25ന് നരസിംഹാവതാരം, 26ന് ശ്രീകൃഷ്ണാവതാരം. 27ന് രാവിലെ 11ന് ഗോവിന്ദ പട്ടാഭിഷേകം, വൈകിട്ട് 5ന് രുഗ്മിണീസ്വയംവരം. 28ന് വിദ്യാഗോപാല മന്ത്രാർച്ചന. 29ന് കൽക്കി അവതാരം, സമാപനപൂജ, കലശാഭിഷേകം എന്നിവ നടക്കും.