അങ്കമാലി: ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് യൂണിറ്റും ബാലസംഘം ആമ്പൽക്കൂട്ടം യൂണിറ്റും ഒരുക്കുന്ന ഓണപ്പൂരം 2024 ജനകീയ കലാസന്ധ്യ ഇന്ന് വൈകിട്ട് 6 മുതൽ എ.കെ.ജി ഗ്രൗണ്ടിന് സമീപം നടക്കും. ആവിർഭവ് എസ്. സോണി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത നർത്തകി കലാമണ്ഡലം ശിശിരശിവപ്രസാദ് മുഖ്യാതിഥിയാകും. വാദ്യോപകരണ കലാകാരൻ പി.ഡി. ബേബി പയ്യപ്പിള്ളിയേയും മുതിർന്ന കർഷക തൊഴിലാളി പാലക്കാടി കുഞ്ഞയ്യപ്പനെയും ചടങ്ങിൽ ആദരിക്കും.