നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ യാത്രക്കാരൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. അമേരിക്കൻ പൗരത്വമുള്ള കോട്ടയം ഏറ്റുമാനൂർ സ്വദേശി വെട്ടുകാട്ടിൽ സൈമൺ ജിമ്മിയാണ് (66) മരിച്ചത്. ഇന്നലെ പുലർച്ചെ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ സാധനങ്ങൾ വാങ്ങുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അങ്കമാലി എൽ.എഫ്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.