
ആലുവ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ചൂർണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. നാസർ അദ്ധ്യക്ഷനായി. കെ.കെ. ജമാൽ, രാജു കുബ്ലാൻ, രാജി സന്തോഷ്, മുഹമ്മദ് ഷെഫീക്, ടി.ഐ. മുഹമ്മദ്, നസീർ ചൂർണ്ണിക്കര, ജി. മാധവൻ കുട്ടി, കെ.കെ. ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
നെടുമ്പാശേരി: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിനെതിരെ കുന്നുകരയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ സുധീർ, ജനറൽ സെക്രട്ടറിമാരായ പി.പി സെബാസ്റ്റ്യൻ, ടി.പി. രാധാകൃഷ്ണൻ, എം.എ. അബ്ദുൾ ജബ്ബാർ, ജിജി സൈമൺ, പി.കെ. മുഹമ്മദ് അജാസ്, സി.യു. ജബ്ബാർ, ഷിബി പുതുശേരി തുടങ്ങിയവർ സംസാരിച്ചു.