
ചോറ്റാനിക്കര: വെട്ടിക്കൽ മുളന്തുരുത്തി വെൽകെയർ നഴ്സിംഗ് കോളേജ് ദിനം ആഘോഷിച്ചു. ചടങ്ങ് പ്രിൻസിപ്പൽ പ്രൊഫ. രേണു സൂസൻ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ നീതു ജോർജ് ആശംസകൾ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധയിനം കലാപരിപാടികളും അരങ്ങേറി.