നെടുമ്പാശേരി: എഡ്രാക് നെടുമ്പാശേരി മേഖല കമ്മിറ്റി ഫെഡറേഷൻ ഒഫ് റസിഡന്റസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമവും മുല്ലപ്പെരിയാർ വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഫ്.ആർ.എ പ്രസിഡന്റ് വി. സെയ്ദുമുഹമ്മദ് അദ്ധ്യക്ഷനായി. അഡ്വ. എ. ജയശങ്കർ പ്രഭാഷണം നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ എന്നിവർ പ്രതിഭകളെ ആദരിച്ചു.