
ചോറ്റാനിക്കര :വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന സർക്കാരിന്റെയും ദുരിതബാധിതർക്ക് അടിയ ന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാണിക്കുന്ന കേന്ദ്രസർക്കാരിന്റെ യും നടപടിയിൽ പ്രതിഷേധിച്ച് ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ആർ. ജയ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എ.ജെ. ജോർജ്, ജോൺസൺ തോമസ്, ബേസിൽ ജോർജ്, വി.കെ.രാജേന്ദ്രൻ, സണ്ണി ജോർജ്, കെ.എ. അപ്പുക്കുട്ടൻ, ഷിൽജി രവി, ആലീസ് ജോർജ്, ഓമന ശശി, ദിവ്യബാബു, കെ.കെ. സണ്ണി, ഷിജു കുര്യാക്കോസ്, ഏലിയാസ് മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.