h

ചോറ്റാനിക്കര: കർഷക തൊഴിലാളി യൂണിയൻ നേതാവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ മുളന്തുരുത്തിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന പി.പി ജോസഫിന്റെ അനുസ്മരണം സി.പി.എം തൃപ്പുണിത്തുറ ഏരിയാ സെക്രട്ടറി പി.വാസുദേവൻ മുളന്തുരുത്തി അമ്പേലിമലയിൽ ഉദ്ഘാടനം ചെയ്തു . ആശുപത്രിപ്പടിയിൽ നിന്ന് ആരംഭിച്ച പ്രകടനം അമ്പേലിമലയിൽ പി.പി ജോസഫിന്റെ സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൻ മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ. ജോഷി, എം.എൻ കിഷോർ,​ എൻ.ടി. കുഞ്ഞുമോൾ, എം.ടി. ഹരിദാസ്, സുശീല എന്നിവർ സംസാരിച്ചു.