1

പള്ളുരുത്തി: സ്‌നേഹഭവൻ ഡോൺ ബോസ്കോ പള്ളുരുത്തിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന കുടുംബ സംഗമവും ഓണാഘോഷവും നടത്തി. മുൻ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. മെട്രോ എം.ഡി ലോക്നാഥ് ബഹ്റ, ഷാൽബിൻ, ഫാ.ജോസഫ് ഫെർണാണ്ടസ്, ഫാ. പി.ഡി. തോമസ് , ജൂഡി നിപ്പാളോ, ഫാ.വർഗീസ്, പാനി കുളങ്ങര ഫാ. ഫ്രാൻസിസ് എന്നിവരെ അനുസ്മരിച്ചു. മുൻ മേയർ കെ.ജെ. സോഹൻ, അലൂമിനി പ്രസിഡന്റ് ബാബുമേത്യു, ബിജു മാണിയാം പൊഴിയിൽ എന്നിവർ സംസാരിച്ചു.