lic

കൊച്ചി: രാജ്യത്തെ പ്രമുഖ നിക്ഷേപകരായ എൽ.ഐ.സി മ്യൂച്വൽ ഫണ്ട് പുതിയ മാനുഫാക്ചറിംഗ് ഫണ്ട് പദ്ധതി പുറത്തിറക്കി. ഇന്നലെ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ച എൻ.എഫ്.ഒ ഒക്ടോബർ നാല് വരെ ലഭ്യമാണ്. യൂണിറ്റുകൾ ഒക്ടോബർ 11ന് അലോട്ട് ചെയ്യും. യോഗേഷ് പാട്ടീൽ, മഹേഷ് ബെന്ദ്രേ എന്നിവരാണ് ഫണ്ട് മാനേജർമാർ. മാനുഫാക്ചറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ബന്ധപ്പെട്ട പദ്ധതികളിലും ദീർഘകാല നിക്ഷേപമാണ് പുതിയ ഫണ്ടിന്റെ ലക്ഷ്യം. കുറഞ്ഞ തുക 5000 രൂപയും അതിന്റെ ഗുണിതങ്ങളും ആയിരിക്കും.

ലോകത്തിന്റെ നിർമ്മാണ തലസ്ഥാനമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യം ഉപയോഗപ്പെടുത്താൻ നിക്ഷേപകരെ പ്രാപ്‌തരാക്കുകയാണ് ലക്ഷ്യമെന്ന് എൽ.ഐ.സി മ്യൂച്വൽ ഫണ്ട് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആർ.കെ ഝായും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ യോഗേഷ് പാട്ടീലും പറഞ്ഞു.