
കോഴിക്കോട്: മൈജി ഓണം മാസ് ഓണം സീസൺ 2 അവസാനിക്കാൻ ഇനി പത്ത് ദിനങ്ങൾ മാത്രം. ഉപഭോക്താക്കൾക്ക് സ്പെഷൽ ഓഫറുകളിൽ പരമാവധി പർച്ചേസ് ചെയ്യാനുള്ള അസുലഭ അവസരമാണ് ലഭിക്കുന്നത്. എല്ലാ സെഗ്മെന്റുകളിലും പരമാവധി 75 ശതമാനം വരെ ഓഫ്, കോംബോ സമ്മാനങ്ങൾ, പ്രത്യേക സമ്മാനങ്ങൾ, കുറഞ്ഞ ഇ.എം.ഐ എന്നിവ പ്രയോജനപ്പെടുത്താം. പ്രതിദിനം ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നേടാം. അഞ്ച് ടൊയോട്ട ടൈസർ കാറുകൾ, 100 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, 100 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ്, 100 പേർക്ക് റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ 15 കോടി രൂപയുടെ സമ്മാനങ്ങളും ഇളവുകളും ലഭിക്കും. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ സമ്മാന കൂപ്പൺ ലഭിക്കും.
നാളെ വരെ ഓരോ 10,000 രൂപയുടെ ടാബ്ലറ്റ്, മൊബൈൽ പർച്ചേസുകളിൽ 1250 രൂപ ക്യാഷ്ബാക്ക് നൽകും. ഐ ഫോൺ 13, 15, ഐ പാഡ് എന്നിവ മികച്ച വിലയിൽ ലഭ്യമാക്കും. ഐ ഫോൺ 16 സീരീസ് ഫോണും ഷോറൂമിൽ വില്പനയ്ക്കെത്തി.