തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം മരട് സൗത്ത് ശാഖയിൽ മഹാസമാധി ദിനാചരണം ഇന്ന് ശ്രീനാരായണ ഹാളിൽ ആചരിക്കും. രാവിലെ 8ന് വിശേഷാൽ ഗുരുപൂജ, ഗുരുദേവ അഷ്ടോത്തര നാമജപം, 9.30 മുതൽ വൈകിട്ട് 3.20 വരെ ഉപവാസപ്രാർത്ഥന, ഗുരുദേവ കീർത്തനാലാപനം, 11.30ന് അഡ്വ. എൻ. രാമനാഥൻ എൻ. പറവൂരിന്റെ പ്രഭാഷണം.