klcy

കിഴക്കമ്പലം: ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം നവകേരള കർമ പദ്ധതികളിലൂടെ സാദ്ധ്യമായതായി മന്ത്റി വീണ ജോർജ് പറഞ്ഞു. മലയിടം തുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി. ആരോഗ്യ അവബോധത്തിലേക്ക് ജനങ്ങളെ നയിക്കുന്ന ഇടമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മാറി. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ഷിഹാബ് പള്ളിക്കൽ, ഗോപാൽ ഡിയോ, രാജി സന്തോഷ്, സി.കെ. ലിജി, സതി ലാലു, സനിത റഹിം, ഡോ. കെ. സക്കീന, അജി ഹക്കിം, ഡോ. പി.എസ്. ശിവ പ്രസാദ്, ഡോ. ബി. പ്രീതി എന്നിവർ സംസാരിച്ചു