കൊച്ചി: കൊച്ചിൻ ക്ലിനിക്കൽ സൊസൈറ്റി സെമിനാർ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ നടന്നു. യൂറോളജി വിഭാഗം മേധാവി ഡോ. ആർ.വിജയൻ മോഡറേറ്ററായി. ഡോ. അഭിജിത്ത് "തൂങ്ങിയ താടിയുടെ പുനർനിർമ്മാണം" എന്ന വിഷയത്തിലും, ഡോ. ദീപക് “മൂക്കിന്റെ സൗന്ദര്യ വർദ്ധന ശസ്ത്രക്രിയയിലെ വിജയപ്രയാണം" എന്ന വിഷയത്തിലും, ഡോ.സ്വവേരിയ "മുഖ പുനരുജ്ജീവനത്തിലൂടെ യുവത്വം" എന്ന വിഷയത്തിലും ഡോ. നിക്സൺ "അസ്ഥിയുടെ പുനരുജ്ജീവനം" എന്ന വിഷയത്തിലും ഡോ. ജെഫി "മൂത്രക്കല്ലിനുള്ള ശസ്ത്രക്രിയയിലെ സ്റ്റെന്റ് നീക്കം ചെയ്യുന്നതിനുള്ള നൂതന രീതികൾ" എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.