കടാതി ശാഖ
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയിൽ മഹാസമാധിദിനം ആചരിച്ചു. ഗുരുസ്മരണയോടെ ആരംഭിച്ച യോഗം യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ് ഷാജി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി എം.എസ്. ഷാജി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ, യൂണിയൻ കമ്മിറ്റി അംഗം എ.സി. പ്രതാപചന്ദ്രൻ, ശാഖ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് കല്ലാർ, കമ്മിറ്റി അംഗങ്ങളായ എം.ആർ. സമജ്, രാജേഷ്, എം.ആർ. വിജയൻ, മണികണ്ഠൻ, രാജു, വനിത സംഘം പ്രസിഡന്റ് ഷിജ സന്തോഷ്, സെക്രട്ടറി ഉഷ ഷാജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജിജീഷ്, സെക്രട്ടറി സോജൻ തുടങ്ങിയവർ സംസാരിച്ചു.
തൃക്കളത്തൂർ ശാഖ
എസ്.എൻ.ഡി.പി യോഗം തൃക്കളത്തൂർ ശാഖയിലെ സമാധി ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗം അഡ്വ. എൻ.രമേശ് മഹാസമാധി സന്ദേശം നൽകി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൺ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പുളിന്താനം ശിവൻ, സെക്രട്ടറി ആലുങ്കൽ അഖിൽ , യൂണിയൻ കമ്മിറ്റി അംഗം പി.എൻ. സലിം എന്നിവർ സംസാരിച്ചു.
കാലാമ്പൂർ ശാഖ
എസ്.എൻ.ഡി.പി യോഗം കാലാമ്പൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാസമാധി ദിനാചരണം യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ഇ.എം. മണി, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ, ശാഖ വൈസ് പ്രസിഡന്റ് വി.കെ. ജോഷി, വനിതാ സംഘം പ്രസിഡന്റ് ഷൈല മോഹൻ എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ നോർത്ത് ശാഖ
എസ്.എൻ.ഡി.പി യോഗം മൂവാറ്രുപുഴ നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ മന്ദിരത്തിൽ പ്രാർത്ഥനകൾക്ക് ശേഷം നടന്ന യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അഡ്വ. എൻ. രമേശ് സമാധി സന്ദേശം നൽകി. ശാഖ പ്രസിഡന്റ് എം.കെ. ദിലീപ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.ജി. വാസു, യൂണിയൻ കമ്മിറ്റി അംഗം എം.എസ്. സുഗതൻ എന്നിവർ സംസാരിച്ചു.