
മട്ടാഞ്ചേരി: സ്വകാര്യ ബസിടിച്ച് മുണ്ടംവേലി സാന്തോം കോളനിയിൽ മേപ്പറമ്പിൽ വീട്ടിൽ കെ.ബി അഷറഫ് (63) മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.15 ഓടെ കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റ് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കുമ്പളങ്ങിയിൽ നിന്ന് ഫോർട്ട്കൊച്ചിയിലേയ്ക്ക് വരികയായിരുന്ന നീലാംബരി എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. സൈക്കിളിൽ വരികയായിരുന്ന അഷറഫിനെ ബസ് ഇടിച്ചിട്ടു. തുടർന്ന് തലയിലൂടെ ചക്രം കയറി ഇറങ്ങി. അപകടത്തിന് ശേഷം ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നലെയാണ് തിരിച്ചറിഞ്ഞത്. അപകടം വരുത്തിയ ബസും ഡ്രൈവറെയും തോപ്പുംപടി പൊലീസ് അന്നേ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യ: റസിയ. മക്കൾ: സജ്ന, സജിത, സജീർ. മരുമക്കൾ: സജീർ, സനൂപ്.