kothamangalam

കോതമംഗലം: പാനിപ്രക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച പ്രതി അറസ്റ്റിൽ. പിറവം മേമുറി മഞ്ഞപ്പിളളിക്കാട്ടിൽ വാവ എന്ന് വിളിക്കുന്ന അനിൽ (44 )ആണ് പിടിയിലായത്. കഴിഞ്ഞ മാസം 24 ന് പുലർച്ചെ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളിൽ നിന്നും പതിനായിരം രൂപ മോഷ്ടിച്ചത്. നിരവധി കേസിൽ പ്രതിയായിട്ടുള്ള അനിൽ മാറ്റൊരു കേസിൽ അറസ്റ്റിലായതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പാനിപ്ര കാവിലെ മോഷണവും തെളിഞ്ഞത്. കോട്ടപ്പടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.