sarathchandra
സാഹിത്യ സംഗമം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മഹാകവി അക്കിത്തം മാതൃഭാഷാ സാഹിത്യ ദേശീയ സംഘടനയുടെ അഞ്ചാം ഓണ സാഹിത്യ സംഗമം ഓണവില്ല് കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഡോ. എ. സ്വാമിനാഥൻ അദ്ധ്യക്ഷനായി. മഹാകവിയുടെ മക്കളായ അക്കിത്തം നാരായണൻ നമ്പൂതിരിപ്പാടും ഇന്ദിരാ അന്തർജനവും സന്നിഹിതരായിരുന്നു. അക്കിത്തത്തിന്റെ അഞ്ചാം ചരമവാർഷിക സ്മരണാഞ്ജലി പ്രഭാഷണം കവി സമേഷ് കൃഷ്ണനും കവയത്രി ലത നമ്പൂതിരിയും നടത്തി. അക്ഷര കേരളം ജനറൽ സെക്രട്ടറി ഷൈലജ സീന, പ്രസിഡന്റ് സാരംഗ് സ്വാമി, രാധാപുഷ്പജൻ, ഇന്ദിരാ ശശികുമാർ, പി.സി. അശോക് കുമാർ, മണിയമ്മ സുന്ദരം, വി.കെ. ദീപ്തി, കെ.എസ്. അനില എന്നിവർ സംസാരിച്ചു. ഓണപുസ്തകം 'പൊന്നോണത്തോണി' ശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ അക്കിത്തം നാരായണൻ നമ്പൂതിരിയ്ക്ക് നൽകി പ്രകാശിപ്പിച്ചു.