കൊച്ചി: സുദീർഘമായ കാലയളവിൽ നിരവധി തലമുറകൾക്കൊപ്പം മലയാളസിനിമയിൽ അഭിനയിച്ച കവിയൂർ പൊന്നമ്മ അതുല്യ അഭിനേത്രിയായിരുന്നുവെന്ന് മന്ത്രി പി.രാജീവ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. അസുഖബാധിതയായെന്നറിഞ്ഞ ഘട്ടത്തിൽ അവരെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. പിന്നീട് പലഘട്ടങ്ങളിലും ആരോഗ്യവിവരങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞിരുന്നു. മലയാള സിനിമയ്ക്കാകെയുണ്ടായ നഷ്ടത്തിൽ സിനിമാലോകത്തിന്റെയും ബന്ധുക്കളുടെയും വേദനയിൽ പങ്കുചേരുന്നതായി മന്ത്രി പി.രാജീവ് പറഞ്ഞു.