പള്ളുരുത്തി: സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് ജില്ലാ കോടതി. കണ്ണൻ നവാസ് എന്ന നവാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചുണ്ണാമ്പ് റഹീം എന്ന റഹീമിനാണ് ജീവ പരന്ത്യം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും ഭവന ഭേദനത്തിന് അഞ്ച് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. 2009 ൽ പള്ളുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കൊലപ്പെട്ട നവാസിന്റെ ഭാര്യാ സഹോദരനാണ് പ്രതി. നവാസ് കുമ്പളങ്ങി കോയ ബസാറിൽ വാടകയ്ക്ക് താമസിക്കുമ്പോൾ കൊച്ചി സ്വദേശിയായ റഹീം കുത്തി കൊലപ്പെടുത്തുകയായിരുന്നു.കൂട്ടു പ്രതികളായ രണ്ട് പേരെ കോടതി വെറുതേ വിട്ടു.പള്ളുരുത്തി ഇൻസ്പെക്ടറായിരുന്ന കെ.സജീവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സി.ജെ ജസ്റ്റിൻ ഹാജരായി.