
കാലടി: ലേഡീസ് ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ആലുവ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ജില്ലാ സെക്രട്ടറി മിനി ബേബി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രഞ്ജു രഘു അദ്ധ്യക്ഷയായി. ജോയിന്റ് സെക്രട്ടറി റീന ജോയ്. കേരള സംസ്ഥാന ബാർബർ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രവി, വനിതാ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രജനി തമ്പി, കെ.പി. മുരുകൻ, ഷീജ മണി എന്നിവർ സംസാരിച്ചു.