
പിറവം: എസ്.എൻ.ഡി.പി യോഗം പിറവം 872-ാം നമ്പർ ശാഖയിൽ ഗുരുദേവ മഹാസമാധി ദിനചരണത്തോട് അനുബന്ധിച്ചു പ്രാർത്ഥനയും രാധാമണി കോട്ടയം സേവാനികേതന്റെ പ്രഭാഷണവും നടന്നു. ശാഖ പ്രസിഡന്റ് കെ.കെ. രാജു, സെക്രട്ടറി സി.കെ. പ്രസാദ്, വൈസ് പ്രസിഡന്റ് വി.കെ. രാജീവ്, വനിതാ സംഘം പ്രസിഡന്റ് ഷാന മഹേഷ്, സെക്രട്ടറി ഇന്ദിര കണ്ണപ്പൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.വി പ്രണവ്, സെക്രട്ടറി അജു സ്വരാജ് തുടങ്ങിയവർ നേതൃത്വം നൽകി.