library

മൂവാറ്റുപുഴ: മേക്കടമ്പ് പബ്ലിക് ലൈബ്രറിക്ക് റിട്ട. അദ്ധ്യാപിക സൂസി നൽകിയ കമ്പ്യൂട്ടർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഏറ്റുവാങ്ങി. തൊണ്ണൂറ് വയസ് പിന്നിട്ട ടീച്ചർ 30 വർഷക്കാലം വാളകം സ്ക്കൂളിൽ ഹിന്ദി അദ്ധ്യാപികയായിരുന്നു. ടീച്ചറുടെ ഭവനത്തിൽ ചേർന്ന യോഗത്തിൽ ടീച്ചറുടെ മകൻ കൂടിയായ ലൈബ്രറി പ്രസിഡന്റ് എൻ. ജയൻ അദ്ധ്യക്ഷനായി. ഓണാഘോഷ മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും സമ്മാനിച്ചു. ലൈബ്രറി സെക്രട്ടറി എം.എ. എൽദോസ് , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.പി. ജോൺസൺ, പി.കെ. ബിനു, ഗ്രേസി സ്കറിയ, പി.യു. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.