കൊച്ചി: കൊച്ചി റിഫൈനറിയുടെ പെട്രോളിയം പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ 28 മുതൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജോസ് ജംഗ്ഷൻ ഭാഗത്തുനിന്ന് ഡർബാർ ഹാൾ റോഡ് വഴിയുള്ള ഗതാഗതം നിരോധിക്കും. ഇവിടേക്ക് മാധവ ഫാർമസി ജംഗ്ഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാർക്ക് അവന്യൂ റോഡുവഴി പ്രവേശിക്കണം.
മെഡിക്കൽ ട്രസ്റ്റ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചർച്ച് ലാൻഡിംഗ് റോഡ്, ഫോർഷോർ റോഡ് / വാരിയംറോഡ് വഴിയും പ്രവേശിക്കണമെന്ന് അധികൃതർ അറിയിച്ചു.