bjp

കൊച്ചി: ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് എ.കെ. ചന്ദ്രൻ, സംസ്ഥാന ട്രഷറർ ടി.ബി. സുബാധ്, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് വി.എസ്. അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി വി.എൻ. വിനോദ് എന്നിവർ ബി.ജെ.പിയിൽ അംഗങ്ങളായി.
പിന്നാക്ക മോർച്ച നാഷണൽ ഐ.ടി. കൺവീനർ രാഹുൽ നഗർ അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വകീരിച്ചു.
പിന്നാക്ക മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി എസ്. സജി തുടങ്ങിയവർ സംസാരിച്ചു.