cusat

കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഒഫ് മറൈൻ സയൻസസിലെ സെന്റർ ഒഫ് എക്‌സലൻസ് ഫോർ അക്വാട്ടിക് വാക്‌സിൻ ഡെവലപ്‌മെന്റും ജർമ്മനിയിലെ ഹാനോവർ വെറ്ററിനറി മെഡിസിൻ സർവകലാശാലയുമായി സഹകരിച്ച് 'അക്വാകൾച്ചറിനുള്ള വാക്‌സിൻ വികസനത്തിലെ വെല്ലുവിളികളും അവസരങ്ങളും (ഐ.എം.എ.ക്യു.യു.എ.വി.എ.സി)' എന്ന വിഷയത്തിൽ നവംബർ 27 മുതൽ 29 വരെ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും ജർമനിയുടെ ഫെഡറൽ മിനിസ്ട്രി ഒഫ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചും (ബി.എം.ബി.എഫ്) സംയുക്തമായി നടത്തുന്ന പരിപാടി എറണാകുളം എം.ജി റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ശില്പശാലയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അബ്‌സ്ട്രാക്ട് 20 വരെ സമർപ്പിക്കാം. വിവരങ്ങൾക്ക് preeetham@cusat.ac.in