
അങ്കമാലി: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന സംസ്ഥാന സർക്കാരിന്റെയും ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്രസർക്കാരിന്റെയും നടപടിയിൽ പ്രതഷേധിച്ച് മൂക്കന്നൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. പൂതംകുറ്റി ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് പി.എൽ ജോസ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസ് മാടശേരി എന്നിവർ പ്രസംഗിച്ചു. ആശുപത്രികവലയിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഷാജി, ഗ്രേസി ചാക്കോ, സിനി മാത്തച്ചൻ, ലൈജോ ആന്റു, പി.വി. പൗലോസ് എന്നിവർ പ്രസംഗിച്ചു.