civl

കൊച്ചി :ഫോർജെമ്മിന്റെ (ഫോറം ഫോർ ജൻഡർ ഈക്വാലിറ്റി എമംഗ് മുസ്ലിംസ് ) നേതൃത്വത്തിൽ ഒക്ടോബർ 5ന് എറണാകുളം വൈ.എം.സി.എയിൽ തുല്യതാ സമ്മേളനം സംഘടിപ്പിക്കും.'ഏകീകൃത സിവിൽ കോഡല്ല;വ്യക്തി നിയമ പരിഷ്‌കരണമാണ് വേണ്ടത്'എന്ന മുദ്രാവാക്യത്തോടെയാണ് സമ്മേളനം നടക്കുക. രാവിലെ 10.30ന് നടക്കുന്ന സമ്മേളനം റിട്ട. ജസ്റ്റിസ് കെ. ചന്ദ്രു ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം,പി, പി.കെ. ശ്രീമതി, ആനി രാജ, ഗവ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റസൂൽ പൂക്കുറ്റി, ആഷിക് അബു, ഡോ ഷീന ഷുക്കൂർ, പി.കെ പോക്കർ, സി.എച്ച് മുസ്തഫ മൗലവി, പി.എം. ലാലി തുടങ്ങിയവർ പങ്കെടുക്കും.