കോലഞ്ചേരി: വടവുകോട് കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. വടവുകോട് സി.എച്ച്.സി ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം വടവുകോട് ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റസീന പരീത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ് എന്നിവർ സംസാരിച്ചു.