y
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: മുളന്തുരുത്തി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ എ.ഐ.ടി.യു.സി പിറവം നിയോജകമണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഒ.എ. മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ജോർജ്, നേതാക്കളായ കെ.സി. മണി, എസ്. രാജൻ, കെ.പി. ഷാജഹാൻ, എസ്.എൻ. സദാമണി, ബീന സജീവൻ, കെ.എം. ജോർജ്, ടോമി വർഗീസ് തുടങിയവർ പ്രസംഗിച്ചു. നെൽസൺ ജോർജ്, കെ.സി. തങ്കച്ചൻ, കെ.എം. മത്തായി, ബാബു വർഗീസ്, പി.കെ. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.